വടക്കന്‍ ജില്ലകളിലെ ജയിലുകളില്‍ നടത്തിയ കോവിഡ് പരിശോധന ; ആര്‍ക്കും രോഗമില്ല

കോഴിക്കോട്: വടക്കന്‍ ജില്ലകളിലെ ജയിലുകളില്‍ നടത്തിയ കോവിഡ് പരിശോധനകളില്‍ ആര്‍ക്കും രോഗമില്ല. ജയില്‍ അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടത്തിയ പരിശോധയിലാണ് ആര്‍ക്കും കോവിഡ് ഇല്ലെന്ന് കണ്ടത്.

1020 പേരെയാണ് പരിശോധിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 750 പേരേയും കോഴിക്കോട് ജില്ലാ ജയിലില്‍ 150 പേരേയും സ്‌പെഷ്യല്‍ ജയിലില്‍ 30 പേരേയും പരിശോധിച്ചു. ചിറ്റൂര്‍, പെരിന്തല്‍മണ്ണ ജയിലുകളില്‍ 40 പേരെ വീതമാണ് പരിശോധിച്ചത്.

Top