കൊവിഡ്: ലോകത്ത് മൂന്ന് ലക്ഷത്തിനടുത്ത് പുതിയ കേസുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 8000ത്തിലധികം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 38.18 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി കടന്നു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 80,834 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്ത് ലക്ഷത്തിലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3.70 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എണ്‍പത് ലക്ഷം പിന്നിട്ടു.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.15 ലക്ഷം പേര്‍ മരിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇന്നലെ മുപ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിനാല് ലക്ഷം കടന്നു. 4.87 ലക്ഷം പേര്‍ മരിച്ചു.

Top