കൊവിഡ് വ്യാപനം: കോഴിക്കോട് നിയന്ത്രണം ശക്തമാക്കി

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, ടര്‍ഫ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വിവാഹ ചടങ്ങുകള്‍ക്ക് അന്‍പത് പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി നല്‍കി കളക്ടര്‍ ഉത്തരവിറക്കി. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

പൊതുപരിപാടികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം അനുമതി നല്‍കി. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രം പ്രവേശിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് 956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 879 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 29 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

Top