കൊവിഡ്; സംസ്ഥാനത്ത് കൂടുതല്‍ ഭാഗ്യക്കുറികള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തു കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ ഒന്ന് മുതല്‍ അഞ്ചാം തീയതി വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കി.

സ്ത്രീശക്തി -263 , അക്ഷയ -500 , കാരുണ്യ പ്ലസ് -371, നിര്‍മല്‍ -227 , കാരുണ്യ -502 എന്നീ ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്.

ഈ മാസം 28,29 ,31 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിര്‍മല്‍ -226 ,കാരുണ്യ -501 ,വിന്‍ വിന്‍ -618 ഭാഗ്യക്കുറികള്‍ കൂടി റദ്ദാക്കിയിരുന്നു.

ഭാഗ്യമിത്ര BM -06 , ലൈഫ് വിഷു ബമ്പര്‍ BR -79 ഭാഗ്യക്കുറികളുടെയും 10 ,11 ,12 തീയതികളില്‍ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തുന്നതായിരിക്കും.

 

Top