കൊവിഡ് രോഗിയായ ഭര്‍ത്താവിനെ ശുശ്രൂഷിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു; ആശുപത്രി അറ്റന്‍ഡര്‍ അറസ്റ്റില്‍

ഭാഗല്‍പൂര്‍: ബീഹാറിലെ ഭാഗല്‍പൂരില്‍ കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ പീഡനത്തിനിരയാക്കി. പീഡനവിവരം വെളിപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ തന്നെ അറ്റന്‍ഡര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി വീഡിയോയില്‍ പറയുന്നു. ആശുപത്രി അറ്റന്‍ഡരായ ജ്യോതികുമാറിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ജ്യോതികുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഭാഗല്‍പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോവിഡ് ബാധിച്ച ഭര്‍ത്താവ് മരിച്ചത് മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണെന്നും യുവതി ആരോപിച്ചു. നിരപരാധിയാണെന്നായിരുന്നു ജ്യോതികുമാര്‍ പൊലീസിനോട് പറഞ്ഞത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും എസ്.പി പുരാന്‍ ഝാ പറഞ്ഞു.

 

Top