കോവിഡ് മൂന്നാം തരംഗം അടുത്തമാസം ഉണ്ടായേക്കും; എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസം സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടിയാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബറില്‍ മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 

Top