സൗദിയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

അല്‍ഖര്‍ജ്: സൗദിയില്‍ കോവിഡ് ബാധിച്ച് മലപ്പുറം പാങ്ങ് അയ്യത്ത് പറമ്പ് സ്വദേശി കാരാട്ട് പറമ്പന്‍ കുഞ്ഞി മൊയ്ദീന്‍(55) മരിച്ചു. കോവിഡ് ബാധിച്ച് അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

കുഞ്ഞറമു-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: കദീജ, മക്കള്‍: സെമീന, സാജിദ, ഫാത്തിമ ഷിംന, ഫാത്തിമ സന്‍ഹ, ഫാത്തിമ റിഷ. മരുമക്കള്‍: റാഷിദ്, ഫൈസല്‍.

Top