പൃഥിരാജിനൊപ്പം ഷൂട്ടിങ് കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ്

കൊച്ചി: പൃഥ്വിരാജിനൊപ്പം സിനിമ ഷൂട്ടിങ് കഴിഞ്ഞെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക. ജോര്‍ദാനില്‍ നിന്ന് സിനിമാസംഘത്തോടൊപ്പം എത്തിയ മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ‘ആടുജീവിതം’ സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം പോയത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിരാജും സംഘവും ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി.

Top