കോവിഡ്: സാക്ഷി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം ‘മേജര്‍’ റിലീസ് മാറ്റി

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘മേജര്‍’ എന്ന സിനിമയുടെ റിലീസ് മാറ്റി. സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് ജൂലൈ രണ്ടിന് ചെയ്യുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.

അദിവി ശേഷ് ആണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസിനെത്തുന്നുണ്ട്.ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അഭിനയിക്കുന്നുണ്ട്.

Top