കൊവിഡ്: മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് 12,557 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര.

പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തില്‍ ദിനം പ്രതി 920 പേര്‍ വരെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കൂടാതെ 57,000 ന് മുകളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുകയും ചെയ്തിരുന്നു.

കൊവിഡ് വ്യാപനം ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും വാക്‌സിനേഷനും നടന്നതോടെയാണ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ട് വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Top