കൊവിഡ്; കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി

ബംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി. ആദ്യഘട്ടത്തില്‍ മെയ് 10 മുതല്‍ 24 വരെയും പിന്നീട് ജൂണ്‍ ഏഴുവരെയുമായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമല്ലാതെ തുടരുന്ന സാഹചര്യത്തില്‍ സാങ്കേതിക ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാന പ്രകാരമാണ് ലോക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.

ബുധനാഴ്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിന് ലോക്ഡൗണ്‍ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നുതന്നെ തുടരുന്നതാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ കാരണം. സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്  അഞ്ചു ശതമാനത്തിലേക്ക് താഴുന്ന സാഹചര്യത്തില്‍ മാത്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചാല്‍ മതിയെന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. കൂടാതെ കോവിഡ് ദുരിതാശ്വാസത്തിനായി 500 കോടിയുടെ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Top