കുവൈത്തില്‍ ഇന്ന് 411 പേര്‍ക്ക് കൊവിഡ്

കുവൈത്തില്‍ ഇന്ന് 411 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 701 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 1,06,087 ആയി. ഇവരില്‍ 97,898 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ മരണങ്ങള്‍ 615 ആയി ഉയര്‍ന്നു.

7574 കൊവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 137 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2612 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 7,53,775 ആണ്.

Top