കോഴിക്കോട് ജില്ലയില്‍ ഇന്ന് 1324 കൊവിഡ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1324 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1256 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 441 പേര്‍ക്ക് പോസിറ്റീവായി.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11303 ആയി. 6508 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Top