സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 ; 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 141 പേര്‍ രോഗമുക്തി നേടി. 234 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന വന്നവരാണ്.

തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1. രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്ത് സൈഫുദ്ദീന്‍ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണന്‍ (79) എന്നിവരാണ് മരിച്ചത്.

24 മണിക്കൂറിനകം 12104 സാമ്പിളുകള്‍ പരിശോധിച്ചു. 182050 പേര്‍ നിരീക്ഷണത്തിലുണ്ട്. 3694 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇന്നു മാത്രം 570 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 73768 സാമ്പിളുകള്‍ ശേഖരിച്ചു. 66636 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിലവില്‍ ഹോട്ട് സ്പോട്ടുകള്‍ 195. പുതുതായി 16 ഹോട്ട് സ്പോട്ടുകള്‍ നിലവില്‍വന്നു.

Top