സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കല്‍പ്പറ്റ സ്വദേശി

വയനാട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ് (65) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കോവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്പാണ് അലവിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു.

Top