സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് ; 784 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ക്ക് രോഗമുക്തി. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏഴ് മരണങ്ങളാണ്. 954 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 41 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 255 , തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146 , എറണാകുളത്ത് 101 എന്നിങ്ങനെയാണ്.

24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top