കോവിഡ് ബാധിച്ചത് ദൈവത്തിന്റെ അനുഗ്രഹം; ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് തന്നെ പരീക്ഷണ ചികിത്സയ്ക്ക് വിധേയനാക്കിയെന്നും ആ ചികിത്സ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നും ആശുപത്രി വിട്ടതിനുശേഷമുള്ള ആദ്യ വീഡിയോയില്‍ ട്രംപ് പറഞ്ഞു.

”എനിക്ക് എന്താണോ ലഭിച്ചത് അത് നിങ്ങള്‍ക്കും ലഭിക്കണം. അതിനാല്‍ ഞാനത് സൗജന്യമാക്കുന്നു” കൊവിഡ് ചികിത്സയെക്കുറിച്ച് ട്രംപ് പറഞ്ഞു”.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ടെങ്കിലും ട്രംപിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കൊവിഡ് വ്യാപനത്തോടുളള ട്രംപിന്റെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

Top