രാജ്യത്ത് 13,058 കോവിഡ് കേസുകള്‍ കൂടി, 164 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,058 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 164 മരണങ്ങളും സ്ഥിരീകരിച്ചു. 19,470 പേര്‍ രോഗമുക്തരായി. നിലവില്‍ 1,83,118 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.14 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.36 ശതമാനം. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനം.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,40,94,373 ആയി. ആകെ മരണ സംഖ്യ 4,52,454 ആണ്. ഇതുവരെ 98,67,69,411 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

 

Top