രാജ്യത്ത് 13,596 പേര്‍ക്ക് കൂടി കൊവിഡ്, 166 മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേര്‍ക്ക് കൂടി കൊവിഡ്. 166 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. 230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ 7555 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. 10,773 പേര്‍ പുതുതായി രോഗമുക്തി നേടിയത്.

Top