രാജ്യത്ത് 14,146 കോവിഡ് കേസുകള്‍ കൂടി, 144 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 14,146 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കേസാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,67,719.

കഴിഞ്ഞ ദിവസമുണ്ടായ 144 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,52,124. 19,788 പേര്‍ കൂടി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 3,34,19,749 ആയി. 98.10% രോഗമുക്തി നിരക്ക്.

നിലവില്‍ 1,95,846 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. 1.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

 

Top