രാജ്യത്ത് പുതിയ 19,740 കോവിഡ് കേസുകള്‍; രോഗമുക്തര്‍ 23,070 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 2,36,643 ആയി. കഴിഞ്ഞ 206 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.98 ശതമാനം.

രോഗമുക്തരായവരുടെ എണ്ണം 23,070 ആണ്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 3,32,48,291 ആയി ഉയര്‍ന്നു.

Top