രാജ്യത്ത് 6,990 കോവിഡ് ബാധിതര്‍ കൂടി; 10,116 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി: രാജ്യത്ത് 6,990 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 15.9 ശതമാനത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 3,45,80,832 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 190 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,68,790 ആയി ഉയര്‍ന്നു. നിലവില്‍ 1,00,543 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 10,116 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മുക്തരായി. 98.35 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.

Top