രാജ്യത്ത് 8488 പുതിയ കൊവിഡ് കേസുകള്‍; ഒന്നര വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8488 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് 538 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 249 പേര്‍ കോവിഡ് കാരണം മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,65,911 ആയി. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5080 കോവിഡ് കേസുകളും 40 മരണങ്ങളും രേഖപ്പെടുത്തി.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,18,443 ആണ്. ഇത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ്. നിലവിലിത് 0.34 ശതമാനമാണ്. അതായത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,510 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,39,34,547 ആയി. നിലവില്‍ രോഗമുക്തി നിരക്ക് 98.31 ശതമാനമാണ്.

Top