രാജ്യത്ത് 12,830 കൊവിഡ് കേസുകള്‍ കൂടി, 446 മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,830 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളില്‍ 446 പേര്‍ രോഗബാധയെ തുടന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തുടര്‍ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പ്രതിദിനം കുറഞ്ഞു. നിലവില്‍ രാജ്യത്ത് രോഗാബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത് 1,59,272 പേര്‍ മാത്രമാണ്.

2020 മാര്‍ച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവില്‍ രാജ്യത്തെ രോഗവിമുക്തിനിരക്ക് 98.20 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കുറഞ്ഞത് 14,667 പേര്‍ കൊവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,36,55,842 രോഗമുക്തി നേടി കഴിഞ്ഞു.

Top