രാജ്യത്ത് 13,451 കൊവിഡ് കേസുകള്‍ കൂടി, 585 മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 13,451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്. 14,021 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയര്‍ന്നു.

പശ്ചിമ ബംഗാളില്‍ ഇന്നലെ 806 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 248 എണ്ണം കൊല്‍ക്കത്തയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വന്‍ ജനക്കൂട്ടമാണ് കൊല്‍ക്കത്തയില്‍ കേസുകളുടെ വര്‍ധനവിന് കാരണം. അസമിലെ പ്രതിദിന കേസുകള്‍ 300 നും 400 നും ഇടയിലായതിനാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. കേരളത്തില്‍ ഇന്നലെ 7163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Top