രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 32,695 പുതിയ കോവിഡ് 19 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 32,695 പുതിയ കോവിഡ് 19 കേസുകളാണ്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനടയില്‍ മുപ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

606 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9,68,876 ആയി ഉയര്‍ന്നു. നിലവില്‍ 3,31,146 പേരാണ് ചികിത്സയിലുള്ളത്. 6,12,815 പേര്‍ രോഗമുക്തി നേടി. രോഗബാധിതരായി 24,915 പേരാണ് ഇതുവരെ മരിച്ചത്.

Top