രാജ്യത്ത് 58,077 പേര്‍ക്കു കോവിഡ്, 657 മരണം; ടിപിആര്‍ നാലു ശതമാനം താഴെ

ഡല്‍ഹി: രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,50,407 പേര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി. 657 പേരാണ് ഇന്നലെ രോഗബാധ മൂലം മരിച്ചത്.

രോഗസ്ഥിരീകരണ നിരക്ക് ഇന്നലെ നാലു ശതമാനത്തിനും താഴെയെത്തി- 3.89 ശതമാനം. നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി 6,97,802 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം-5,07,177.

ഇന്നലെ വരെ 1,71,79,51,432 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്താലയം അറിയിച്ചു.

 

Top