കോവിഡ് വ്യാപനം രൂക്ഷം ; അഞ്ചുതെങ്ങില്‍ 476 പേരെ പരിശോധിച്ചതില്‍ 125 പേര്‍ക്ക് രോഗം

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 476 പേരെ പരിശോധിച്ചതില്‍ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂത്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജങ്ഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 26 ശതമാനത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥരീകരിച്ചവരില്‍ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. നിലവില്‍ ആയിരത്തില്‍ അധികം പേര്‍ക്ക് അഞ്ചുതെങ്ങില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top