കോവിഡ്; ഒമാനില്‍ തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന

മാനില്‍ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തുടരുന്ന എണ്ണവിലയിടിവിന് ഒപ്പം കോവിഡ് മഹാമാരിയെ തുടര്‍ന്ന് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടച്ചതുമാണ് തൊഴില്‍ നഷ്ടത്തിന് കാരണം.

ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് യൂനിയെന്റ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 6341 സ്വദേശി തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. 120 കമ്പനികളില്‍ നിന്നാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് 1971 പരാതികളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. തൊഴിലാളികളെ പിന്തുണച്ച് 34 നിയമ നോട്ടീസുകള്‍ തയാറാക്കിയതായും ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

70000ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന 300ലധികം കമ്പനികള്‍ ഒമാനികളെ പിരിച്ചുവിടുന്നതിനും വേതനം കുറക്കുന്നതിനുമുള്ള അനുമതിക്കായി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചതായി വകുപ്പ് മന്ത്രി ഡോ.മഹദ് ബിന്‍ സൈദ് ബാഊവിന്‍ ജനുവരിയില്‍ അറിയിച്ചിരുന്നു. പിരിച്ചുവിടല്‍ തീരുമാനത്തില്‍ നിന്ന് പിന്‍തിരിയണമെന്നാവശ്യപ്പെട്ട് മന്ത്രാലയം നടത്തിയ ചര്‍ച്ചയില്‍ ചില കമ്പനികള്‍ അനുകൂല തീരുമാനമെടുത്തിരുന്നു

 

Top