കോവിഡ്; സൗദി അറേബ്യയില്‍ ഇന്ന് 1,330 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ജിദ്ദ: സൗദി അറേബ്യയില്‍ ഇന്ന് 1,330 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 1,055 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമായി തുടരുന്നു. മക്ക പ്രവിശ്യയില്‍ രോഗികളുടെ എണ്ണം ഇന്നും കൂടിയിട്ടുണ്ട്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,37,569 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,21,726 ഉം ആണ്. ഇതുവരെ ആകെ മരണസംഖ്യ 7,214 ഉം ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,629 ആണ്. ഇവരില്‍ 1,365 പേരുടെ നില ഗുരുതരമാണ്.

Top