കൊവിഡ്; നമസ്‌കാര സമയങ്ങളില്‍ കടകള്‍ തുറക്കാൻ അനുമതി നൽകി സൗദി

റിയാദ്: സൗദി അറേബ്യയില്‍ പ്രാര്‍ത്ഥനാ സമയങ്ങളില്‍ സാധാരണ കടകളടക്കമുള്ള മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഈ നടപടി.

സാധാരണ ഗതിയില്‍ നമസ്‌കാര സമയത്തു കട അടച്ച ശേഷം വീണ്ടും തുറക്കുമ്പോള്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നു. എല്ലാ സമയത്തും തുറന്നിരുന്നാല്‍ ഇത് ഒഴിവാക്കാനാവും. ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്സ് ആണ് അനുമതി നല്‍കിയത്.

മതകാര്യ വകുപ്പിന്റെ നിയന്ത്രണത്തില്‍ പതിറ്റാണ്ടുകളായി സൗദി അറേബ്യായില്‍ നമസ്‌കാര സമയങ്ങളില്‍ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുക പൊതു നിയമമാണ്. അതിലാണ് ഇപ്പോള്‍ ഇളവ്.

 

Top