കൊവിഡ്; സൗദിയില്‍ ഇന്ന് 1,379 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,379 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,136 ആയി ഉയര്‍ന്നു. ഇതില്‍ 1,419 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,021 പേര്‍ സുഖം പ്രാപിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്ത് വിവിധയിടങ്ങളിലായി കൊവിഡ് ബാധിതരായി കഴിഞ്ഞവരില്‍ 10 പേര്‍ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 5,20,774 ആയി. ഇതില്‍ 5,01,449 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,189ഉം ആയി. രാജ്യമാകെ ഇന്ന് 109,194 കൊവിഡ് പരിശോധനകളാണ് നടത്തിയത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top