കോവിഡ് കേസുകള്‍ 18000 കടന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 47 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1336 കോവിഡ് കേസുകള്‍. കോവിഡ് ബാധിതരുടെ എണ്ണം 18601 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 47 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 590 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 4666 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.232 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. കോവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വര്‍ധിക്കുന്നത് ഇവിടെ ആശങ്കയ്ക്കിടയാകുന്നുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലുമാണ്. യഥാക്രമം 74 ഉം 71 ഉം പേരാണ് ഇവിടെ മരണപ്പെട്ടത്.കോവിഡ് കേസുകളാണ് യഥാക്രമം 1485, 1939മാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയില്‍ 47 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 408 പേര്‍ക്കാണ്. ഇതില്‍ 114 പേരാണ് ഇനി ചികിത്സയിലുള്ളത്. ബാക്കിയുള്ളവരെല്ലാം രോഗമുക്തരായി. തിങ്കളാഴ്ച സംസ്ഥാനത്ത് ആറ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 21 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

കേരളത്തില്‍ നിലവില്‍ പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം കുറഞ്ഞു വരികയാണ്. പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.

covid in india, covid cases , corona virus

Top