കോവിഡ് പ്രതിസന്ധി; ഉന്നതനേതൃനിരയില്‍ പ്രതിഫലം വെട്ടിക്കുറച്ച് ടാറ്റാ ഗ്രൂപ്പ്

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഉന്നതനേതൃനിരയില്‍ പ്രതിഫലം വെട്ടിക്കുറച്ച് കമ്പനി. ടാറ്റ സണ്‍സ് ചെയര്‍മാന്റെയും ഗ്രൂപ്പിനുകീഴിലുള്ള കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍, സി.ഇ.ഒ. തലത്തിലുള്ളവരുടെയും വാര്‍ഷിക ബോണസ്സില്‍ ഒരു വിഹിതമാണ് കുറച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിന് ഗ്രൂപ്പിന്റെ ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി.

ഏകദേശം 20 ശതമാനത്തിനടുത്ത് കുറവു വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജീവനക്കാരുടെ ശമ്പളം കുറച്ചിട്ടില്ല. ജീവനക്കാരില്‍ ആത്മവിശ്വാസം നിലനിര്‍ത്തി കമ്പനിയുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയാണ് ഇതിലൂടെ കമ്പനിലക്ഷ്യമിടുന്നത്.

ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ടി.സി.എസ്. സി.ഇ.ഒ. രാജേഷ് ഗോപിനാഥന്റെ പ്രതിഫലം കുറയ്ക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റാ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവര്‍, ട്രെന്റ്, ടാറ്റ ഇന്റര്‍നാഷണല്‍, ടാറ്റ ക്യാപിറ്റല്‍, വോള്‍ട്ടാസ് എന്നിവയുടെ സിഇഒമാരുടേയും എംഡിമാരുടേയും ശമ്പളവും കുറച്ചിട്ടുണ്ട്.

Top