കോവിഡ്; കേരളത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. രാജ്യത്തെ മൊത്തം കേസുകളില്‍ 68 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്.

വ്യാഴാഴ്ച ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 1.99 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. മിസോറാം, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 10,000 ആക്ടീവ് കേസുകളാണുള്ളത്.

രോഗബാധ കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് കേരളം പ്രകടിപ്പിച്ചുവരുന്നത്. ഉത്സവകാല സീസണായ ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

Top