സംസ്ഥാനത്ത് ഇന്ന് പുതുതായി അഞ്ച് കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 5 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി. തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ഇന്ന് 2 പ്രദേശങ്ങളേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 125 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളത്ത് 13 പേര്‍ക്കും, പത്തനംതിട്ടയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴയില്‍ 5 പേര്‍ക്കും, കൊല്ലത്ത് 4 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കിയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം (മരണമടഞ്ഞു), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Top