ഇന്ന് സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ന്ന് സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കോട്ടയം ജില്ലയിലെ ഇലിക്കുളം, തലയാഴം, വയനാട് ജില്ലയിലെ കണിയംപെറ്റ, തിരുനെല്ലി, കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട, മേലില, നിലമേല്‍, പാലക്കാട് ജില്ലയിലെ കൊപ്പം, എരിമയൂര്‍, പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം, നരനാമ്മൂഴി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 40 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് 11755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേര്‍ രോഗം ബാധിച്ച് മരണമടഞ്ഞു. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്.

Top