ഈജിപ്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം

കയ്‌റോ: ഈജിപ്തിലെ കയ്‌റോയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. കയ്‌റോയില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കുകിഴക്കായി എല്‍ ഒബൂരിലെ മിസര്‍ അല്‍ അമല്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സംഭവം.

ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്നു ആശുപത്രിയില്‍ നിന്നും രോഗികളെ കയ്‌റോയിലെ ആശുപത്രിയിലേക്ക് മാറ്റി.

Top