1000 ഓക്‌സിജന്‍ ബെഡുകളുമായി കൊച്ചിയില്‍ കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നു

കൊച്ചി: കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് എറണാകുളം. ജില്ലയിലെ തലസ്ഥാന നഗരിയായ കൊച്ചിയിലെ അമ്പലമുകളില്‍ 1000 ഓക്‌സിജന്‍ ബെഡുകളുമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നു, അമ്പലമുകള്‍ റിഫൈനറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് താത്കാലികമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നത്. ഓക്‌സിജന്‍ കിടക്കകള്‍ പരിഗണിക്കുമ്പോള്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ചികിത്സാലയമാണ് കൊച്ചിയിലേത്.

മെയ് 13 ഓടെ ഈ ചികിത്സാലയത്തിന്റെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പത്ത് ദിവസത്തിനിടെ ഉണ്ടായത് ഇരട്ടിയിലധികം വര്‍ധനവാണ്.

Top