മഹാരാഷ്ട്രയില്‍ കൊവിഡ് കനക്കുന്നു; കൊവിഡ് സ്ഥിരീകരിച്ചത് 57,640 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ കനക്കുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 57,640 പേര്‍ക്കാണ് ഇന്ന് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 920 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.

മുംബൈയില്‍ മാത്രം 3882 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 77 പേര്‍ മരണപെടുകയും ചെയ്തു. പൂനെയില്‍ 9084 കേസുകളും 93 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ മൂന്നേമുക്കാല്‍ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകള്‍ വീണ്ടും ആശങ്കയുണര്‍ത്തുന്നതാണ്.

 

Top