സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം ; ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് രോഗം

കൊച്ചി: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം. കോവിഡ്-19 സ്ഥിരീകരിച്ച ഇടുക്കി സ്വദേശിനിയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണു മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ പത്തിനായിരുന്നു മരണം.

നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് വത്സയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവാകുകയായിരുന്നു. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 30 ആയി.

Top