യുഎഇയില്‍ കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചു

അബുദാബി: യുഎഇയിലുടനീളം പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചു. ഇനി മുതല്‍ 50 ദിര്‍ഹമായിരിക്കും കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുക. സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സേഹ) അറിയിച്ചു.

രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്ക്ക് പുതിയ ഏകീകൃത നിരക്കായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി െ്രെകസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോരിറ്റി അറിയിച്ചു. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരും. അബുദാബി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് സേഹ, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത്. സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ മടക്കം സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെയായിരിക്കും സൗജന്യ പരിശോധന.

Top