കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,781 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,781 പേര്‍ക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനവുമാണെന്നും മന്ത്രാലയം അറിയിച്ചു.

18 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,24,873 ആയി ഉയര്‍ന്നു.

ശനിയാഴ്‌ച 12,899 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. നിലവില്‍ 72,474 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Top