അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്പാനിഷ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും ക്ലബ് അറിയിച്ചു.

‘ടീമും പരിശീലന സംഘവും മറ്റ് സ്റ്റാഫുകളും വെള്ളിയാഴ്ച കൊവിഡ് പരിശോധന നടത്തിയിരുന്നു. പുറത്തുവന്ന ഫലങ്ങളില്‍ പരിശീലകന്‍ ഡിയേഗോ സിമിയോണിയുടെ ഫലം പോസിറ്റീവാണ്. ഭാഗ്യവശാല്‍, അദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല. അദ്ദേഹം വീട്ടില്‍ ഐസൊലേഷനിലാണ്.”- ക്ലബ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Top