ഒമാനിൽ ഇന്ന് 598 പേർക്ക് കോവിഡ്

സ്‌കത്ത്: ഒമാനില്‍ 598 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.  ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 72 മണിക്കൂറിനിടെ 282 പേര്‍ രോഗമുക്തരായി.രാജ്യത്ത് ഇതുവരെ 1,34,326 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇവരില്‍ 1,26,854 പേരും രോഗമുക്തരായിട്ടുണ്ട്. 1529 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94.4 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 102 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

Top