കോവിഡ് മാര്‍ഗരേഖ; പാര്‍ട്ടികള്‍ക്ക് നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മാര്‍ഗരേഖ കൃത്യമായി പാലിക്കാന്‍ ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വേദിയില്‍ രാഷ്ട്രീയ നേതാക്കള്‍ മാസ്‌ക് ധരിക്കുന്നത് അടക്കം പാലിക്കണം

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. വീഴ്ച വരുത്തുന്ന സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍, സ്റ്റാര്‍ പ്രചാരകര്‍ എന്നിവരെ വിലക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. പൊതുയോഗങ്ങളും റാലികളും വിലക്കാന്‍ മടിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചു.

 

Top