തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ രണ്ട് പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു തടവുകാരനായ മണികണ്ഠന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

മറ്റെല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

 

Top