പാചകക്കാരന് കൊവിഡ്; സ്വയം നിരീക്ഷണത്തിലായി സുപ്രീംകോടതി ജഡിജിയും കുടുബവും

ന്യൂഡല്‍ഹി: പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ സുപ്രീംകോടതിയിലെ ഒരു ജഡ്ജിയും കുടുംബവും ഓഫീസ് ജീവനക്കാരും സ്വമേധയാ നിരീക്ഷണത്തിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തേക്കാണ് ജഡ്ജിയും മറ്റുള്ളവരും നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. അതേസമയം സ്വകാര്യത മാനിച്ച് ജഡ്ജിയുടെ പേരും വിവരങ്ങളും പരസ്യമാക്കിയിട്ടില്ല.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സുപ്രീംകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ ജോലി ചെയ്യുന്ന പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം പുറത്തു വരുന്നത്. മെയ് 7 മുതല്‍ ഈ പാചകക്കാരന്‍ അവധിയില്‍ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കൊവിഡ് രോഗിയായ ഭാര്യയില്‍ നിന്നാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായത് എന്നാണ് സംശയിക്കുന്നത്. പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Top