പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിക്ക് കൊവിഡ്

കറാച്ചി: പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്നും ഖുറേഷി ട്വീറ്റില്‍ വ്യക്തമാക്കി. പനി സ്ഥിരീകരിച്ച ഉടനെ വീട്ടില്‍ ക്വാറന്റൈനിലേക്ക് മാറിയെന്നും ഖുറേഷി പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും വീട്ടിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ തുടരുമെന്നും ഖുറേഷി പറഞ്ഞു.

Top