കോവിഡ്: അൾഷിമേഴ്സ് രോഗികൾക്കിടയിൽ കൂടുതൽ സാധ്യതയെന്ന് പഠനം

അൾഷിമേഴ്സ് രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ജീനുകളിൽ പെട്ടെന്ന് കോവിഡ് പകരാനും, തീവ്രത കൂടാനും സാധ്യതയെന്ന് ഗവേഷകർ. സെൽ സെം സ്റ്റെൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം “അപ്പൊ ഇ 4”  എന്ന ജീ൯ കോവിഡ്ബാധക്ക് കൂടുതൽ സാധ്യതയുള്ളതാണ്.

അൾഷിമേഴ്സ് ജീനും കോവിഡ് സാധ്യതയും തെളിയിക്കുന്ന ഈ പഠനം എന്ത് കൊണ്ടാണ് ചില കോവിഡ് രോഗികളിൽ ന്യൂറോളജിക്കൽ പ്രകടനം കാണിക്കുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം നൽകുന്നുണ്ട്.

ഒരു അൾഷിമേഴ്സ് രോഗിയുടെ സെല്ലുകളിലും ഈ പഠനം നഠത്തിയിരുന്നു. പഠനം അനുസരിച്ച്
ന്യൂറോണുകളിലും ആസ്ട്രോസൈറ്റുകളിലും ഉള്ളതിനേക്കാൾ  കൂടുതൽ കോവിഡ് സാധ്യത  “അപ്പൊ ഇ 4” ജീനുകളിൽ പ്രകടമായി.

ഗവേഷണത്തിന്റെ അവസാന ഘട്ടത്തിൽ ആന്റിവൈറൽ മരുന്നായ റെംദെസിവിർ ന്യൂറോണുകളിലെയും ആസ്ട്രോസൈറ്റുകളിലും പരീക്ഷിച്ചു നോക്കിയിരുന്നു. കോശ മരണത്തെ തടയുന്നതിലും ന്യൂറോണുകളിലും ആസ്ട്രൊസൈറ്റുകളിലും വൈറസ് ബാധ തടയാ൯ ഇതു സഹായിക്കുന്നു എന്നും കണ്ടെത്തി.

Top